
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായ സനുവിന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്.

വ്യാഴാഴ്‌ച്ച രാത്രി 10.30 മണിയോടെ ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയത് ആകാമെന്നാണ് സംശയം. സംഭവത്തിൽ കർണാടക പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ചും കൊലയ്ക്കുള്ള കാരണവും വ്യക്തമായിട്ടില്ല.
