
കാസർകോട്: തളങ്കര പള്ളിക്കാലില്‍ പള്ളിയുടെ കോംപൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ കത്തിച്ച സംഭവത്തില്‍ പിടിയിലായ മലപ്പുറം സ്വദേശി റിമാണ്ടില്‍. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വി.പി സൈതലവി (58) ആണ് റിമാണ്ടിലായത്.
മസ്‌ജിദിൻ്റെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മലപ്പുറം പുളിക്കല്‍ കൊടികുത്തിപ്പറമ്പ് സ്വദേശിയും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ യു.നജുമുദീൻ്റെ പള്‍സര്‍ ബൈക്ക് കത്തിച്ചു.

മേല്‍പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ മലപ്പുറം വലിയോറ ആശാരിപ്പടിയിലെ മുഹമ്മദ് സാജിദ് കല്ലൻ്റെ ഹീറോ ഹോണ്ട ബൈക്കുമാണ് കത്തിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ബീഡി കത്തിച്ച് തീവെച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി. തളങ്കര ഭാഗത്ത് താമസിച്ച് മോതിരവും മറ്റും നടന്ന് വില്‍പ്പന നടത്തി വരികയായിരുന്നു സൈതലവി. അധ്യാപകരുമായി സൈതലവിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കാസര്‍കോട് സി.ഐ പി.അജിത് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
