
രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ തിരിച്ചറിയൽ രേഖയായി സ്വീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഗുണം ലഭിക്കത്തക്ക വിധം പി.എം ഗരീബ് കല്യാൺയോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
പാൻ കാർഡ് – തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും. കെ. വൈ. സി ലളിത വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും. ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും, ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറിൽ സൗകര്യമൊരുക്കും.

2516 കോടി രൂപ ചെലവിൽ 63000 പ്രാഥമിക സംഘങ്ങൾ ഡിജിറ്റൈസ് ചെയ്യും.2516 കോടി രൂപ ബജറ്റിൽ വകയിരുത്തി. മെഡിക്കൽ രംഗത്ത് നൈപുണ്യ വികസന പദ്ധതി പ്രഖ്യാപിച്ചു. അരിവാൾ രോഗം നിർമാർജനം ചെയ്യും. പുതിയതായി 157 നഴ്സിങ് കോളജുകൾ തുടങ്ങും. പുതിയതായി 50 വിമാനത്താവളങ്ങൾ നിർമിക്കും.റെയിൽവേക്ക് എക്കാലത്തേയും ഉയർന്ന വിഹിതം ആണ് ബജറ്റിൽ വകയിരുത്തിയത്. 2.40ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്.
