ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മഹേന്ദ്രസിംഗ് ധോണിയും സുരേഷ് റെയ്‌നയും

  • Post category:news / sports
  • Reading time:1 min read
You are currently viewing ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മഹേന്ദ്രസിംഗ് ധോണിയും സുരേഷ് റെയ്‌നയും

ഇന്ത്യന് ക്രിക്കറ്റ് ടീമിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി യും ബാറ്റ്സ്മാൻ വിരമിച്ചു. സോഷ്യൽ മീഡിയയിൽ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ വീഡിയോയിലൂടെയായിരുന്നു ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. മഹേന്ദ്രസിംഗ് ധോണി വിരമിക്കല്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് റെയ്‌നയും വിരമിച്ചത്.

‘നിങ്ങോടൊപ്പം കളിക്കാന്‍ സാധിക്കുന്നതില്‍ വലുതായി ഒന്നുമില്ല. അഭിമാനത്തോടെ ഈ യാത്രയിലും ഞാന്‍ നിങ്ങള്‍ക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നു. നന്ദി ഇന്ത്യ. ജയ് ഹിന്ദ്’ ധോണിയെ ടാഗ് ചെയ്ത് റെയ്‌ന ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

ഇന്ത്യയ്ക്കായി ടി-20 ലോകകപ്പും ഏകദിന ലോകകപ്പും ചാംപ്യന്‍സ് ട്രോഫിയും വിജയിച്ച ഏക ക്യാപ്റ്റനും ധോണിയാണ്. 2019 ൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ല. വിരമിച്ചെങ്കിലും ഐ.പി.എല്ലില്‍ തുടരാനാണ് ധോണിയുടെ തീരുമാനം. ധോണിയ്ക്ക് കീഴിലാണ് റെയ്‌നയ്ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് ടീമില്‍ റെയ്‌നയെ നിലനിര്‍ത്തിയതും ധോണിയായിരുന്നു.

മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 – ൽ ലോകകപ്പ് കിരീടം നേടിയത്. അന്ന് 91 റൺസായിരുന്നു ഫൈനലിൽ ധോണിയുടെ നേട്ടം. അതോടുകൂടി ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കുകയായിരുന്നു.

0Shares