‘മഹാവീര്യർ താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മനോഹരവുമായ സിനിമ’

  • Post category:entertainment
  • Reading time:1 min read
You are currently viewing ‘മഹാവീര്യർ താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മനോഹരവുമായ സിനിമ’

200 തവണയെങ്കിലും താൻ മഹാവീര്യർ കണ്ടിട്ടുണ്ടെന്നും നിരവധി തവണ മഹാവീര്യ കണ്ടിട്ടും താൻ സന്തുഷ്ടനാണെന്നും മഹാവീര്യർ തന്‍റെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും സംവിധായകൻ എബ്രിഡ് ഷൈൻ. താൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും ബഡ്ജറ്റുള്ളതും മനോഹരവുമായ സിനിമയാണ് മഹാവീര്യർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിവിൻ പോളി, ആസിഫ് അലി, എബ്രിഡ് ഷൈൻ, ലാലു അലക്സ്, ഷാന്‍വി ശ്രീവാസ്തവ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒരു വിഗ്ഗ് ഉപയോഗിച്ച് അഭിനയിക്കുന്നത് ഭയങ്കര പാടായിരുന്നു. നല്ല ഭാരമുള്ള ഒരു വിഗ്ഗായിരുന്നു. മികച്ച വിഗ്ഗ് വേണമെന്ന് ഷൈൻ ചേട്ടന് വളരെ നിര്‍ബന്ധമായിരുന്നു. എവിടെ നിന്നോ തപ്പി കണ്ടെത്തി വളരെ ഭാരമുള്ള ഒരു വിഗ്ഗ് കൊണ്ടുവന്നു. ഒരുപാട് മാറ്റങ്ങളോടെയാണ് അത് ഷൂട്ട് ചെയ്തത്. രാവിലെ മുതൽ വൈകുന്നേരം വരെ ഇത് തലയിൽ വയ്ക്കണം. ഇത് എല്ലായ്പ്പോഴും തലയിൽ വയ്ക്കാനും കഴിയില്ല. അത് എടുക്കുമ്പോൾ തിരികെ വയ്ക്കാൻ വളരെ ബുദ്ധിമുട്ടാണ്. വസ്ത്രങ്ങൾക്കും ധാരാളം പാളികളുണ്ട്. ബുദ്ധിമുട്ടായിരുന്നു. എന്നാൽ ആസ്വദിച്ച് ചിത്രീകരിച്ച സിനിമയാണിതെന്ന് നിവിൻ പോളി പറഞ്ഞു.

0Shares