മഹാവീര്യർ ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചു

  • Post category:entertainment
  • Reading time:1 min read
You are currently viewing മഹാവീര്യർ ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചു

നിവിൻ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ‘മഹാവീര്യർ’ ഈ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. കോർട്ട് റൂം ഫാന്‍റസി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിന്‍റെ ഓൺലൈൻ ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. നർമ്മവും ഫാന്‍റസിയും തികച്ചും വ്യത്യസ്തമായ രീതിയിൽ സംയോജിപ്പിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാറ്റിക് അനുഭവം നൽകുമെന്ന് ചിത്രത്തിന്‍റെ ട്രെയിലർ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നിവയുടെ ബാനറിൽ യുവനടൻ നിവിൻ പോളിയും പി എസ് ഷംനാസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാന്വി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പത്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ശൈലജ പി അമ്പു തുടങ്ങിയവരും അഭിനയിക്കുന്നു. പ്രശസ്ത എഴുത്തുകാരൻ എം.മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.
ടൈം ട്രാവൽ, ഫാന്‍റസി, കോടതി, നിയമ വ്യവഹാരങ്ങൾ എന്നിവ പ്രധാന പ്രമേയമായി ഒരുക്കിയ ചിത്രം നർമ്മപരവും വൈകാരികവുമായ നിമിഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ് ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും ഇഷാൻ ഛബ്ര സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് – മനോജ്, സൗണ്ട് മിക്സിംഗ് – വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, കലാസംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മേൽവി. ജെ, ചമയം – ലിബിൻ മോഹനൻ, ചീഫ് കോ-ഡയറക്ടർ – ബേബി പണിക്കർ എന്നിവരാണ് മറ്റ് ക്രൂ അംഗങ്ങൾ.

0Shares