മഞ്ഞപ്പിത്തം ബാധിച്ച് മദ്രസ അധ്യാപകന്‍ മരിച്ചു; ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു, ദുഖത്തോടെ കുടുംബം

You are currently viewing മഞ്ഞപ്പിത്തം ബാധിച്ച് മദ്രസ അധ്യാപകന്‍ മരിച്ചു; ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു, ദുഖത്തോടെ കുടുംബം

കാഞ്ഞങ്ങാട് / കാസർകോട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ആയിരുന്ന മദ്രസ അധ്യാപകന്‍ മരിച്ചു. പള്ളിക്കര ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനും ബദര്‍ മസ്‌ജിദിലെ മുഅദീനുമായ ബേക്കല്‍ പുതിയ കടപ്പുറത്തെ ഷെരീഫ് മൗലവി (41) ആണ് മരിച്ചത്. അബ്ദുല്ലയുടെയും സാറുമ്മയുടെയും മകനാണ്.

അസുഖം ബാധിച്ച് കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഹാജറയാണ് ഭാര്യ. മുഹമ്മദ് സിനാന്‍, ഫാത്തിമത്ത് മുര്‍ഷീദ, മുഫീദ്, ഫാത്തിമത്ത് മുബഷിര്‍, മുഹമ്മദ് മഹ്ഷൂക്ക്, മുഹമ്മദ് മുബഷിര്‍ എന്നിവർ മക്കളാണ്.

0Shares