
സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ഏറ്റവും പുതിയ സിനിമയായ ജിന്നിന്‍റെ റിലീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരായി കാര്‍ത്തിയുടെ ‘കൈദി’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് നല്‍കിയ കേസിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് രാധാകൃഷ്ണന്‍ സ്റ്റേ വിധിച്ചത്.

വന്‍ വിജയമായിരുന്ന കൈദിയുടെ ലാഭവിഹിതം പല തവണ ആവശ്യപ്പെട്ടിട്ടും കരാര്‍ പ്രകാരം നല്‍കാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസിനെതിരെ കോടതിയെ സമീപിച്ചതെന്ന് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വക്താക്കള്‍ അറിയിച്ചു. കൈദിയുടെ കേരളത്തിലെ വിതരണക്കാര്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസായിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍റെ സംവിധാനത്തില്‍ സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ജിന്ന്.
