ടി.വി ഇല്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് മടിക്കൈ കീക്കാംങ്കോട്ട് ഗവ.എൽ പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ടി. വി നൽകി

  • Post category:local news
  • Reading time:1 min read
You are currently viewing ടി.വി ഇല്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് മടിക്കൈ കീക്കാംങ്കോട്ട് ഗവ.എൽ പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ടി. വി നൽകി

കാസര്‍കോട്:ലോക്ക് ഡൌണ്‍/ കൊറോണ ഭീതിയില്‍ രാജ്യമാകെ നില്‍ക്കവേ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് കൃത്യമായി ലഭ്യമാകാന്‍ ടി.വി ഇല്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് മടിക്കൈ കീക്കാംങ്കോട്ട് ഗവ.എൽ പി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ടി. വി നൽകി.

ഇതിനായി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും ,നൂഞ്ഞിക്കാനം എ കുഞ്ഞിരാമൻ നായർ സത്യവതി ഇടയില്യം ദമ്പതികളും നൽകിയ ടി. വി കാസര്‍കോട് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു സ്കൂള്‍ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർക്ക് കൈമാറി .

ചടങ്ങിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരൻ വാർഡ് മെമ്പർ ജഗദീഷൻ ,പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി സതീശൻ മടിക്കൈ, പ്രസിഡണ്ട് ഹരിപ്രസാദ് കീക്കാംങ്കോട്ട് പി. ടി. എ വൈസ് പ്രസിഡണ്ട് രതീഷ് കുമാർ ‘മദർ പി. ടി. എ പ്രസിഡണ്ട് അമ്പിളി എന്നിവർ സംബന്ധിച്ചു.

0Shares