
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ പത്താം സീസണിൽ മലയാളി ആരാധകര്‍ കായിക ലഹരിയിൽ. കഴിഞ്ഞ സീസണിലെ തോല്‍വിക്ക് ബെംഗളുരുവിന് ഉശിരൻ വിജയത്തോടെ മറുപടി നല്‍കുകയായിരുന്നു ടീമിൻ്റെ ലക്ഷ്യം. ബ്ലാസ്റ്റേഴ്‌സിന് തന്ത്രങ്ങളൊരുക്കാൻ പരിശീലകൻ ഇവാൻ ടീമിനൊപ്പമുണ്ടായില്ല. വിവാദ പ്ലേ ഓഫ് മത്സരത്തില്‍ ടീമിനെ കളിക്കളത്തില്‍ നിന്ന് പിൻവലിച്ച പരിശീലകനെ 10 മത്സരങ്ങളില്‍ നിന്ന് വിലക്കിയതായിരുന്നു കാരണം. ഇത് കഴിയാൻ ഇനിയും നാല് മത്സരങ്ങള്‍ കൂടിയുണ്ട്. വിവാദ നായകൻ ഛേത്രിയും ഏഷ്യൻ ഗെയിംസിനായി ചൈനയിലാണ്.
ഇത്തവണ വലിയ അഴിച്ചു പണികളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്ലില്‍. ജാപ്പനീസ് വിംഗര്‍ ഡെയ്സൂകി സ്‌കായ്, ഘാന സ്ട്രൈക്കര്‍ ക്വാമേ പെപ്രെ എന്നിവരുടെ സന്നാഹ മത്സരത്തിലെ പ്രകടനവും ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

പരിചയസമ്പന്നനായ പ്രബീര്‍ ദാസിൻ്റെ വരവ് പ്രതിരോധ നിരയെ ശക്തിപ്പെടുത്തുന്നതും. നൗച്ച സിംഗ്, പ്രീതം കോട്ടാല്‍ എന്നിവരും ബ്ലാസ്റ്റേഴ്‌സിനായി പ്രതിരോധക്കോട്ടയും. ക്വാമ പെപ്രെയുടെ വരവിലൂടെ മുന്നേറ്റത്തില്‍ സഹലിൻ്റെ വിടവ് നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
കെ.പി രാഹുലും ബ്രെയ്‌സ് മിറാൻഡയുംഏഷ്യൻ ഗെയിംസിൻ്റെ ഭാഗമായി ചൈനയിലാണ്. സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമൻ്റെ കോസിലാണ് ബ്ലാസ്‌റ്റേഴ്‌സിൻ്റെ പ്രതീക്ഷ. ദിമിക്കൊപ്പം ക്വാമി പെപ്രെയും ചേരുന്നതോടെ മുന്നേറ്റം മികവുറ്റതാകും.
ദിമി- ക്വാമി സഖ്യത്തിനൊപ്പം യുവതാരങ്ങളായ നിഹാല്‍ സുധീഷും ബിദ്യാസാഗര്‍ സിംഗും ചേരുന്നതോടെ മുന്നേറ്റം തിളങ്ങുമെന്നാണ് കോച്ചിൻ്റെ പ്രതീക്ഷ. മദ്ധ്യനിരയിലെ മജീഷ്യൻ ലൂണ തന്നെ കൊമ്പന്മാരുടെ നായകൻ.
