എം.പി ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റ് വികൃതമാക്കി; സാമൂഹ്യ വിരുദ്ധർക്കെതിരെനടപടി വേണം; യു.ഡി.എഫ്

  • Post category:local news / news
  • Reading time:1 min read
You are currently viewing എം.പി ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റ് വികൃതമാക്കി; സാമൂഹ്യ വിരുദ്ധർക്കെതിരെനടപടി വേണം; യു.ഡി.എഫ്

മുളിയാർ: മുളിയാർ പഞ്ചായത്തിലെ കൊടവഞ്ചി പുള്ളിക്കരിങ്കാളി ക്ഷേത്ര സമീപത്ത് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യുടെ വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുകയും രണ്ട് ദിവസം മുമ്പ് എം.പി ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്ത ലോ മാസ്റ്റ് ലൈറ്റിൽ നിന്നും എം.പി യുടെ ചിത്രം അടർത്തി മാറ്റി വികൃതമാക്കിയ സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുളിയാർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി കൺവീനർ ബി.സി കുമാരൻ എന്നിവർ ആവശ്യപ്പെടു. ഇത്തരം ഇരുട്ടിൻ്റെ സന്തതികളാണ് നാടിൻ്റെ സൗര്യം കെടുത്തുന്ന സമാധാന ഭംഗക്കാർ. ഇവരെ ഒറ്റപ്പെടുത്താൻ എല്ലാവരും തയ്യാറാകണം. സ്വന്തമായി വികസന പദ്ധതികളൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തവരുടെ വികസന വിരോധവും, അസഹിഷ്ണുതാ മനോഭാവവുമാണ് ഇത്തരം നീച പ്രവർത്തിയിലേക്ക് നയിച്ചതെന്നും നേതാക്കൾ പറഞ്ഞു.

0Shares