
കൊച്ചുപെൺകുട്ടികൾക്കൊപ്പം ഇനി സ്‌ക്രീനിൽ പ്രണയം അഭിനയിക്കാനാകില്ലെന്ന്നടൻ മാധവൻ. ആർ മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റോക്കറ്ററി ദി നമ്പി ഇഫക്‌റ്റിൻ്റെ പ്രചരണാർത്ഥം കൊൽക്കത്തയിൽ എത്തിയപ്പോഴായിരുന്നു താരത്തിൻ്റെ പ്രതികരണം.
“എൻ്റെ പ്രായത്തിന് അനുസരിച്ചുള്ള സ്ക്രിപ്റ്റ് ലഭിക്കണം. ഇനി സ്ക്രീനിൽ ചെറിയ പെൺകുട്ടിക്കൊപ്പം റൊമാൻസ് ചെയ്യാൻ സാധിക്കില്ല.” രഹ്ന ഹേ തേരേ ദിൽ മേ, തനു വെഡ്സ് മനു റിട്ടേൺസ് പോലുള്ള ചിത്രങ്ങൾ ഇനി എപ്പോഴാണ് കാണാനാകുക എന്ന ചോദ്യത്തിനായിരുന്നു നടൻ്റെ മറുപടി.

ഐ.എസ്ആര്‍.ഒ മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണൻ്റെ ജീവിതം അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രമാണ് ‘റോക്കട്രി ദ നമ്പി എഫക്റ്റ്’. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ്, അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് എന്നീ ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.
