
ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്നും ചരക്ക് ലോറിയില്‍ കേരളത്തിലേക്കു കടന്ന മൂന്നു പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശികളായ മുരുകന്‍, ഭൂതപ്പാണ്ടി, സഹ്യനാഥന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. മൂന്നു പേരെയും കരമന പോലീസ് ഹോട്ടലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

കേരളത്തില്‍ വിവിധ ജോലികള്‍ ചെയ്യുന്നവരാണ് മൂന്നു പേരും. കേരളത്തിലേക്കു വരാന്‍ വാഹനം ലഭിക്കാത്തതിനെ തുടര്‍ന്നാണ്ചരക്ക് ലോറിയെ ഇവര്‍ ആശ്രയിച്ചത്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നടത്തുന്ന അനധികൃത യാത്ര തടയാന്‍ തിരുവനന്തപുരം-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള വഴികളെല്ലാം കഴിഞ്ഞ ദിവസം പോലീസ് അടച്ചിരുന്നു.
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി തമിഴ്‌നാട്ടില്‍ നിന്നും അനധികൃതമായി വാഹനങ്ങള്‍ വരുന്നത് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഹോട്ടലില്‍ പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു.
