വിലക്ക് ലംഘിച്ച് കൂട്ട പ്രാര്‍ത്ഥന; വയനാട്ടില്‍ വൈദികനും കന്യാസ്ത്രീകളും ഉൾപ്പെടെ പത്ത് പേര്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing വിലക്ക് ലംഘിച്ച് കൂട്ട പ്രാര്‍ത്ഥന; വയനാട്ടില്‍ വൈദികനും കന്യാസ്ത്രീകളും ഉൾപ്പെടെ പത്ത് പേര്‍ അറസ്റ്റില്‍

ലോക്ക് ഡൗൺ ലംഘിച്ച് പ്രാര്‍ത്ഥന നടത്തിയതിന് വൈദികനും കന്യാസ്ത്രീകളും ഉൾപ്പടെ 10 പേർ അറസ്റ്റിലായി. വയനാട്ടിലാണ് സംഭവം. മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനർ സെമിനാരിയിലാണ് ഇന്ന് ആരാധന നടന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.ഫാദര്‍ ടോം ജോസഫ്, ഫാദര്‍ പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ. നിത്യമേരി ജോണ്‍, കൂടെയുണ്ടായിരുന്ന അവിടെ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളുമടക്കമുള്ളവരാണ് അറസ്റ്റിലായ പത്ത് പേര്‍.

0Shares