ലോക്ക് ഡൗണിൽ മദ്യം ലഭിച്ചില്ല; തൃശ്ശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing ലോക്ക് ഡൗണിൽ മദ്യം ലഭിച്ചില്ല; തൃശ്ശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്‌. കുന്നംകുളം തൂവാനൂര്‍ സ്വദേശി സനോജ് (35) ആണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സനോജിന്‍റെ ആത്മഹത്യ എന്നാണ് ബന്ധുക്കളും മൊഴി നല്‍കിയിരിക്കുന്നത്. പോലീസ് എഫ്‌.ഐ.ആര്‍ എടുത്തതും ഈ മൊഴിയെ ആധാരമാക്കിയാണ്. സനോജ് അവിവാഹിതനാണ്.

0Shares