രോഗികളുടെ എണ്ണം കൂടിയത് കാണിക്കുന്നത് അപകട സൂചന; കേരളത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം: കെ.ജി.എം.ഒ.എ

  • Post category:news
  • Reading time:1 min read
You are currently viewing രോഗികളുടെ എണ്ണം കൂടിയത് കാണിക്കുന്നത് അപകട സൂചന; കേരളത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം: കെ.ജി.എം.ഒ.എ

കേരളത്തിൽ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെ.ജി.എം.ഒ.എ. സംസ്ഥാനത്തെ കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുകയാണ്. രോഗികളുടെ എണ്ണം കൂടിയത് അപകട സൂചനയാണ് കാണിക്കുന്നത്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണമെന്നും അതോടൊപ്പം കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്നും കെ.ജി.എം.ഒ.എ നിര്‍ദ്ദേശിച്ചു.

രണ്ടരലക്ഷം രോഗികളും 25 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും നിലവിലുള്ള നമ്മുടെ സംസ്ഥാനം അതിതീവ്ര രോഗവ്യാപനത്തിന്‍റെ ഘട്ടത്തിലാണ്. ജനിതകവ്യതിയാനം വന്ന വൈറസ് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് വായുമാർഗത്തിലൂടെ പകരും എന്ന് പഠനങ്ങൾ പറയുന്നു.

ഒരു രോഗിയിൽ നിന്ന് നൂറുകണക്കിന് പേരിലേക്ക് ഇത് പകരാൻ ഇടവരുത്തുന്നു. ഈ സാഹ്യചത്തിലാണ് സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തമെന്ന് കെ.ജി.എം.ഒ.എ നിര്‍ദ്ദേശിക്കുന്നത്.

0Shares