
കേരളത്തില്‍ ഏപ്രില്‍ 20നുശേഷം ലോക് ഡൗണില്‍ നിന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ നീക്കം ചെയ്യും. ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇളവ് നല്‍കുന്ന കാര്യത്തില്‍ ധാരണയായി. 20നുശേഷം ശനി, ഞായര്‍ ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് ഇളവ് ഉണ്ടാകില്ല .

കയര്‍, കശുവണ്ടി, മത്സ്യബന്ധനം, ബീഡി, കൈത്തറി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്കും ഇളവ് അനുവദിക്കും. കള്ള് ചെത്തിന് തെങ്ങൊരുക്കാനും അനുമതിയുണ്ട്.
