സംസ്ഥാനം പൂര്‍ണ്ണമായി അടച്ചിടുന്നു; മെയ് എട്ടാം തീയതി മുതൽ 9 ദിവസത്തേക്ക് ലോക്ക്ഡൗൺ

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനം പൂര്‍ണ്ണമായി അടച്ചിടുന്നു; മെയ് എട്ടാം തീയതി മുതൽ 9 ദിവസത്തേക്ക് ലോക്ക്ഡൗൺ

സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതൽ ലോക്ക്ഡൗൺ. മെയ് 16 വരെ 9 ദിവസത്തേക്കാണ് സംസ്ഥാനം അടച്ചിടുന്നത്. മറ്റന്നാൾ രാവിലെ 6 മണി മുതലാണ് ലോക്ക്ഡൗൺ തുടങ്ങുക. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ കോവിഡ് മരനിരക്കും രോഗവ്യാപനവും വർദ്ധിച്ച സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

0Shares