ആൺകുഞ്ഞ് ജനിച്ചില്ല; 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ്‌ കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing ആൺകുഞ്ഞ് ജനിച്ചില്ല; 40 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ്‌ കൊന്നു

പിഞ്ചു കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞു കൊന്നു. ഉത്തര കന്നടയിലെ യെല്ലാപുരയിലാണ് 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞു കൊന്നത്. ആണ്‍കുട്ടിയെ ആഗ്രഹിച്ച്‌ പെണ്‍ കുഞ്ഞ് ജനിച്ചതിനാലാണ് മാതാപിതാക്കള്‍ കൊലപാതകം നടത്തിയത്. സംഭവത്തില്‍ കുഞ്ഞിന്‍റെ അച്ഛന്‍ ചന്ദ്രശേഖര ഭട്ടിനേയും അമ്മ പ്രിയങ്കയേയും പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുഞ്ഞിനെ വേണ്ടാത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് ഇരുവരും പോലീസിനോട് കുറ്റസമ്മതം നടത്തി. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരനായ അഭിഷേക് ജഗദീഷ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇദ്ദേഹത്തിന്‍റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തെ കുറിച്ചുള്ള ചുരുളഴിഞ്ഞത്. കുഞ്ഞിനെ കാണാനില്ലായിരുന്നുവെന്നാണ് പ്രിയങ്ക ആദ്യം പറഞ്ഞിരുന്നത്. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റസമ്മതം നടത്തിയത്. പ്രതികളെ ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

0Shares