
ഇന്നലെയായിരുന്നു 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞത്. ഉദ്ഘാടന വേദിയിൽ അതിഥിയായി നടി ഭാവന എത്തിയത് ചടങ്ങിന് മാറ്റ് കൂട്ടിയിരുന്നു. അപ്രതീക്ഷിതമായ ഭാവനയുടെ എൻട്രി നിറഞ്ഞ ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്. ഇപ്പോഴിതാ ചടങ്ങില്‍ നടി ഭാവനയെ ക്ഷണിച്ചതിന് പ്രശംസ അറിയിച്ച് നടിയും നിര്‍മ്മാതാവുമായ ലിസി രംഗത്തെത്തി.

“രാജ്യാന്തര ചലച്ചിത്രമേളയിലെ അതിഥിയായി ഭാവനയെ ക്ഷണിക്കുന്നതിന് നേതൃത്വം നല്‍കിയ മുഴുവന്‍ സംഘാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. എഴുന്നേറ്റു നിന്ന് നിറഞ്ഞ കരഘോഷത്തോടെ ഭാവനയെ സ്വീകരിച്ച ആ സദസിന് എൻ്റെ ആദരം ഒരു മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നുന്ന അപൂര്‍വം ചില നിമിഷങ്ങളാണ് ഇത്, എന്നായിരുന്നു ലിസിയുടെ കുറിപ്പ്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഐ.എഫ്എഫ്കെയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിൻ്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന, ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിൻ്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദ്രമായി ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു, എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
