‘മെസി കേരളത്തിൽ എത്തും’; മലപ്പുറത്ത് ലയണൽ മെസി ഫുട്ബോൾ കളിക്കും, അർജന്റീനയുടെ താരനിര കേരളത്തിൽ അടുത്ത വർഷം

  • Post category:Kerala / news / sports
  • Reading time:1 min read
You are currently viewing ‘മെസി കേരളത്തിൽ എത്തും’; മലപ്പുറത്ത് ലയണൽ മെസി ഫുട്ബോൾ കളിക്കും, അർജന്റീനയുടെ താരനിര കേരളത്തിൽ അടുത്ത വർഷം

അർജന്റീന ടീമിൻ്റെ സൗഹൃദ മത്സരത്തിൽ ലയണൽ മെസി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ. അടുത്ത വർഷം മെസി കേരളത്തിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്തെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു.

ഫുട്ബോൾ പരിശീലനത്തിന് അർജന്റീനയുമായി ദീർഘകാല കരാർ ഒപ്പിടും.

2025നാവും മത്സരം. മലപ്പുറത്തെ സ്റ്റേഡിയം പൂർണ്ണ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.

2025 ഒക്ടോബറിലാണ് ലയണൽ മെസി അടങ്ങുന്ന അർജന്റീനയുടെ താരനിര കേരളത്തിലെത്തുക. ഈ വർഷം ജൂണിൽ എത്താൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ പ്രതികൂല കാലവസ്ഥ ചൂണ്ടിക്കാണിച്ചപ്പോൾ ആണ് അടുത്ത വർഷം അവസാനം എത്താൻ തീരുമാനിച്ചത്.

0Shares