വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ മേഖലയില്‍ നേരിയ ഭൂചലനം; പ്രഭവ കേന്ദ്രം കര്‍ണാടകത്തിലെ കുടക്

  • Post category:local news
  • Reading time:1 min read
You are currently viewing വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ മേഖലയില്‍ നേരിയ ഭൂചലനം; പ്രഭവ കേന്ദ്രം കര്‍ണാടകത്തിലെ കുടക്

കാസര്‍കോട്: ജില്ലയുടെ മലയോര മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ മേഖലകളിലാണ് നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്. കേരള അതിര്‍ത്തിയില്‍ കര്‍ണാടകത്തിലെ കുടകാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.

റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വിള്ളലുകളോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. രാവിലെ 7.45 നാണ് സാമാന്യം വലിയ ശബ്ദത്തോടെ ചെറിയ തോതിലുള്ള പ്രകമ്പനം അനുഭവപ്പെട്ടത്. ജൂണ്‍ 25 ന് അനുഭവപ്പെട്ടതിനേക്കാള്‍ വലിയ ശബ്ദം ഉണ്ടായി.

0Shares