ലൈഫ് പദ്ധതി: കാസര്‍കോട് ജില്ലയില്‍ 404 കുടുംബങ്ങൾക്ക് കൂടി സ്വപ്ന ഭവനം ഒരുങ്ങി; ഇതുവരെ പൂർത്തിയായത് 9727 വീടുകൾ

  • Post category:local news
  • Reading time:1 min read
You are currently viewing ലൈഫ് പദ്ധതി: കാസര്‍കോട് ജില്ലയില്‍ 404 കുടുംബങ്ങൾക്ക് കൂടി സ്വപ്ന ഭവനം ഒരുങ്ങി; ഇതുവരെ പൂർത്തിയായത് 9727  വീടുകൾ

കാസര്‍കോട്: വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും വീടെന്ന സ്വപ്നം ഏറ്റെടുത്ത ലൈഫ് പദ്ധതിയിൽ ജില്ലയിൽ പുതിയതായി പൂർത്തിയായത് 404 വീടുകൾ കൂടി. സംസ്ഥാന സർക്കാരിന്‍റെ നൂറു ദിന പരിപാടിയുടെ ഭാഗമായി വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചതിന്‍റെ സംസ്ഥാനതല പ്രഖ്യാപനം സെപ്റ്റംബർ 18 ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൂർത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം നടക്കും.

ലൈഫ് പദ്ധതിയിൽ ജില്ലയിൽ ഇതുവരെ പൂർത്തിയായത് 9727 വീടുകൾ. നിർമ്മാണം പൂർത്തിയാവത്ത വീടുകൾക്ക് ധനസഹായം നൽകുന്ന ലൈഫ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി 2876 വീടുകളും സ്വന്തമായി ഭൂമിയുള്ള ഭവനരഹിതമായ കുടുംബങ്ങൾക്ക് ഭവന നിർമ്മാണ ധനസഹായം നൽകുന്ന രണ്ടാം ഘട്ടത്തിൽ 3450 വീടുകളും ഭൂരഹിതരായ ഭവനരഹിതരയാ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന മൂന്നാം ഘട്ടത്തിൽ 416 വീടുകളും നിർമ്മിച്ചു.

0Shares