Categories
ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂറിൻ്റെ മരണവാർത്ത വിശ്വാസികളിൽ ഞെട്ടലുണ്ടാക്കി; വിടവാങ്ങിയത് മതപ്രഭാഷണങ്ങളിലൂടെ ആയിരങ്ങളുടെ ഹൃദയം കീഴടക്കിയ പണ്ഡിതൻ
Trending News


മലപ്പുറം: പ്രമുഖ പണ്ഡിതനും മതപ്രഭാഷകനുമായ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിര്യാതനായി. കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. 41 വയസ്സായിരുന്നു പ്രായം. മലപ്പറം കാവനൂരിനടുത്ത പുളിയക്കോട്ടാണ് താമസം. മതപ്രഭാഷണത്തിൽ വേറിട്ട ശൈലിയിലൂടെ ആയിരങ്ങളുടെ ഹൃദയം കീഴടക്കിയ യുവ പ്രഭാഷകൻ, കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക അടക്കം പല സംസ്ഥാനങ്ങളിലും അദ്ദേഹം പ്രഭാഷണവേദികളിൽ നിറഞ്ഞുനിന്നിരുന്നു. ഭാര്യ: റമീസ ഗൂഡല്ലൂര്‍. മക്കള്‍: അബ്ദല്ല ഉവൈസ്, അബ്ദുല്ല ലബീബ്, ഫാത്തിമ ദിഷ്ന. സഹോദരങ്ങള്‍: സൈനുല്‍ ആബിദീന്‍ അഹ്സനി ഓമശ്ശേരി, ശിഹാബുദ്ധീന്‍ ഇര്‍ഫാനി തൃശൂര്‍, ഖദീജ, സുബൈബ, ഹഫ്സ, ആതിഖ, സൗദ.
Also Read

Sorry, there was a YouTube error.