ഏതാനും സീറ്റ് ബി.ജെ.പിക്ക് നൽകി അധികാരത്തിലേറാനുള്ള ഇടതുപക്ഷ ശ്രമം വിജയം കാണില്ല: പി.കെ. കുഞ്ഞാലിക്കുട്ടി

  • Post category:news
  • Reading time:1 min read
You are currently viewing ഏതാനും സീറ്റ് ബി.ജെ.പിക്ക് നൽകി അധികാരത്തിലേറാനുള്ള ഇടതുപക്ഷ ശ്രമം വിജയം കാണില്ല: പി.കെ. കുഞ്ഞാലിക്കുട്ടി

ഈ തിരഞ്ഞെടുപ്പിൽ ഏതാനും സീറ്റ് ബി.ജെ.പിക്ക് നൽകി അധികാരത്തിലേറാനുള്ള ഇടതുപക്ഷത്തിന്‍റെ ശ്രമം വിജയം കാണില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതേതര ചേരികൾക്കെതിരെ ഇടതുപക്ഷവും ബി.ജെ.പിയും തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരേ സ്വരത്തിലെന്നും കേരളത്തിൽ ഇത് വിലപ്പോവില്ലെന്നും വേങ്ങര മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗമത്തിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

മണ്ഡലം യു.ഡി.എഫ്.ചെയർമാൻ പി.എ.ചെറീത് അധ്യക്ഷനായി. കെ.പി.സി.സി.സെക്രട്ടറി കെ.പി.അബ്ദുൾ മജീദ്, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.എം.കുട്ടി മൗലവി, ജനറൽ സെക്രട്ടറി ടി.കെ.മൊയ്തീൻകുട്ടി, പി.കെ.അസ്‌ലു, എ.പി.ഉണ്ണികൃഷ്ണൻ, എ.കെ.എ.നസീർ, പി.പി.സഫീർ ബാബു, ടി.ടി. ബീരാവുണ്ണി, ചാക്കീരി അബ്ദുൾ ഹഖ്, എൻ.ടി.കുഞ്ഞുട്ടി, കെ.കെ.മൻസൂർ കോയ തങ്ങൾ, മണി നീലഞ്ചേരി, എം.എ.അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.

0Shares