ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തരല്ല കേരളത്തിലെ ഇടത് സർക്കാരിന്‍റെ പക്ഷത്തുള്ളവര്‍: രാഹുല്‍ ഗാന്ധി

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തരല്ല കേരളത്തിലെ ഇടത് സർക്കാരിന്‍റെ പക്ഷത്തുള്ളവര്‍: രാഹുല്‍ ഗാന്ധി

ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തരല്ല കേരളത്തിലെ ഇടത് സർക്കാരിന്‍റെ പക്ഷത്തുള്ളവരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയും ഇടതു പക്ഷവും വിഭജനത്തിന്‍റെയും വിഭാഗീയതയുടെയും രാഷ്ട്രീയമാണ് പ്രയോഗിക്കുന്നതെന്നും രാഹുൽ പറഞ്ഞു.

നേമത്ത് കോൺഗ്രസിന്‍റെ തിരഞ്ഞെടപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബി.ജെ.പിയോടും ആർ.എസ്എസിനോടും എനിക്കുള്ള പ്രശ്നം രണ്ടു തലങ്ങളിലുള്ള പ്രശ്നമാണ്. അതിൽ ആദ്യത്തെ പ്രശ്നം അവർ കേരളത്തിലെ ഐക്യത്തെ തകർക്കുന്നു എന്നതാണ്. രണ്ടാമത്തെ പ്രശ്നം അവർ കേരളത്തെ മനസ്സിലാക്കിയെന്ന് നടിക്കുന്നു എന്നതും. അത് ഏറ്റവും അധികം ധാര്‍ഷ്ട്യമുള്ള പ്രവൃത്തിയാണ്,” രാഹുൽ പറഞ്ഞ്.

ബി.ജെ.പിയുടെ ഈ പ്രവൃത്തികൾ മതത്തിനെതിരെ നിൽക്കുന്നവയാണെന്നും രാഹുൽ പറഞ്ഞു. “സത്യത്തിൽ പറഞ്ഞാൽ അത് മതത്തിനെതിരെ നിൽക്കുന്നു. നമ്മുടെ മതങ്ങളുടെ സാരാംശം പറയുന്നത് നമുക്ക് മനസ്സിലാവുന്നതിനുമപ്പുറം ധാരാളം കാര്യങ്ങളുണ്ടെന്നാണ്. സത്യം പറഞ്ഞാൽ എല്ലാ മതങ്ങളുടെയും സാരാംശം പറയുന്നത് ഇതാണ്. മതം പറയുന്നത് നിങ്ങൾക്ക് മനസ്സിലാവുന്നതിനുമപ്പുറം കാര്യങ്ങൾ ഈ ലോകത്തുണ്ടെന്നും അത് തിരിച്ചറിയാനും അതിനോട് വിനയാന്വിതരായിരിക്കാനുമാണ്,” രാഹുൽ പറഞ്ഞു.

0Shares