ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കും: കോടിയേരി

  • Post category:news
  • Reading time:1 min read
You are currently viewing ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കും: കോടിയേരി

കേരളത്തില്‍ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. 60 വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും, എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി കൊണ്ടുവരുമെന്നും വീടുകള്‍ സുരക്ഷിതമാക്കുക എന്നതാണ് എല്‍.ഡി.എഫിന്‍റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

എല്‍.ഡി.എഫ്. കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ഒരു സീറ്റും കൊടുക്കരുതെന്നും ദയനീയമായി പരാജയപ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണ കോണ്‍ഗ്രസിന്‍റെ പിന്തുണയോടെയാണ് ബി.ജെ.പി നേമത്ത് ജയിച്ചത്. നേമത്തും ഇത്തവണ ബി.ജെ.പി. തോല്‍ക്കും. ബി.ജെ.പി. ഇല്ലാത്ത ഒരു നിയമസഭ അതാണ് കേരളം വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

0Shares