
കുറ്റിക്കോൽ/ കാസർകോട്: എൽ.ഡി.എഫ് കുറ്റിക്കോൽ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം ജില്ലാ കമ്മറ്റി അംഗവുമായ സിജി മാത്യു ഉദ്ഘാടനം ചെയ്തു.

സി.പി.ഐ കുറ്റിക്കോൽ ലോക്കൽ സെക്രട്ടറി എം.ബാബു അധ്യക്ഷനായി. സി.പി.ഐ ജില്ലാ കമ്മറ്റി അംഗം പി.ഗോപാലൻ മാസ്റ്റർ സി.പി.എം ഏരിയ കമ്മറ്റി അംഗം എം. അനന്തൻ തുടങ്ങിയവർ പ്രസംഗിച്ചു. ടി.കെ മനോജ് സ്വാഗതം പറഞ്ഞു.

