പ്രകാശം പരത്താന്‍ ജയില്‍ അന്തേവാസികള്‍; ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ എല്‍.ഇ.ഡി ബള്‍ബ് അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing പ്രകാശം പരത്താന്‍ ജയില്‍ അന്തേവാസികള്‍;  ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ എല്‍.ഇ.ഡി ബള്‍ബ് അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു

കാസർകോട്: ജയില്‍ അന്തേവാസികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്നതിൻ്റെ ഭാഗമായി ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ എല്‍.ഇ.ഡി ബള്‍ബ് അസംബ്ലിംഗ് പരിശീലനം സംഘടിപ്പിച്ചു. എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥികളാണ് പരിശീനത്തിന് നേതൃത്വം നല്‍കിയത്. ഹരിത ജയില്‍ എന്ന സന്ദേശം മുന്‍നിര്‍ത്തിക്കൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.

ഊര്‍ജ്ജ സംരക്ഷണം, കാര്‍ബണ്‍ ന്യൂട്രല്‍ സമൂഹം എന്നീ വലിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വൈദ്യുതി ഉപഭോഗം കുറയ്ക്കുവാന്‍ സഹായിക്കുന്ന എല്‍.ഇ.ഡി ബള്‍ബുകളുടെ അംസംബ്ലിംഗ് പരിശീനം നല്‍കിയത്. പരിപാടിയുടെ ഉദ്ഘാടനം എല്‍.ബി.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പാള്‍ ഡോ.ടി. മുഹമ്മദ് ഷുക്കൂര്‍ നിര്‍വഹിച്ചു. ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണു അധ്യക്ഷനായി.

ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍, കെ.ജി.എസ്ഒ.എ ജില്ലാ ജയില്‍ യൂണിറ്റ് കണ്‍വീനര്‍ എം.വി.സന്തോഷ് കുമാര്‍, വി.എ.നവാസ് ബാബു, റെനി സാം മാത്യു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന കണ്ണൂര്‍ വനിതാ ജയിലിലെ വനിതാ അസിസ്റ്റന്റ് സൂപ്രണ്ട് സി.സി.രമയ്ക്ക് ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയിലിൻ്റെ ഉപഹാരം കൈമാറി.

0Shares