
കുട്ടി പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല എന്നത് മാതാപിതാക്കളില്‍ വലിയ ഉത്കണ്ഠ ഉണ്ടാകുന്ന കാര്യമാണ്. മക്കളെപ്പറ്റി ആധിയില്ലാത്ത മാതാപിതാക്കള്‍ കുറവായിരിക്കും. അവരുടെ ഭാവി ജീവിതം മികച്ചതാക്കാൻ വേണ്ടതെല്ലാം ചെയ്യാൻ മാതാപിതാക്കള്‍ ഒരുക്കമാണ്. എത്രയെല്ലാം കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിച്ചാലും എത്രമാത്രം പഠനത്തില്‍ അവരെ സഹായിച്ചാലും കുട്ടി വേണ്ടവണ്ണം പഠിക്കുന്നില്ല എങ്കിലോ? എത്ര പഠിപ്പിച്ചാലും പരീക്ഷയില്‍ ഉത്തരങ്ങള്‍ മറന്നുപോവുകയാണ് എങ്കിലോ?
കുട്ടി പഠനത്തില്‍ പിന്നോക്കമാണ് എന്നതുകൊണ്ട് കുട്ടിക്ക് ബുദ്ധിക്കുറവാണ് എന്ന് തെറ്റിദ്ധരിക്കുന്നവരും ഉണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പഠനവൈകല്യമുള്ള കുട്ടിക്ക് സാമാന്യമോ അതില്‍ അധികമോ ആയ ബുദ്ധി ഉണ്ടായിരിക്കും. പഠനത്തിലെ ചില കാര്യങ്ങളില്‍ ഉദാ: എഴുതുക, വായിക്കുക, സ്പെല്ലിങ്, കണക്ക് തുടങ്ങിയ ചിലതില്‍ ബുദ്ധിക്കനുസരിച്ചുള്ള പ്രകടനം കാഴ്‌ചവെക്കാൻ കഴിയാതെ വരുന്നു.

ഈ ലക്ഷണങ്ങൾ എന്തെങ്കിലും തുടർച്ചയായി കുട്ടി പ്രകടമാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ ടെസ്റ്റുകളിലൂടെ രോഗനിർണ്ണയം നടത്തേണ്ടത് കുട്ടിയുടെ പ്രശ്നങ്ങളെ പരിഹരിക്കാനും കുട്ടിയും മാതാപിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ഇതിനായി ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ സമീപിക്കാം.
- ശ്രദ്ധക്കുറവ് കൊണ്ട് നിസ്സാരമായ തെറ്റുകൾ വരുത്തുക
- നിർദേശങ്ങൾ ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയാതെ വരിക
- ശ്രദ്ധ വളരെ ആവശ്യമുള്ള കാര്യങ്ങളെ ഒഴിവാക്കുക. ഉദാ: വലിയ ഉത്തരങ്ങൾ പഠിക്കാതെ ഒഴിവാക്കുക
- മറ്റുകാര്യങ്ങളിൽ ഉള്ള മികവ് പഠനത്തിൽ മാത്രം കാണിക്കാതെയിരിക്കുക
- തനിയെ വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്
- അക്ഷര തെറ്റുകൾ വരുത്തുക
- അക്ഷരങ്ങൾ തമ്മിൽ തിരിഞ്ഞു പോവുക. ഉദാ: b-d, p-q
- എഴുതുമ്പോൾ അക്ഷരങ്ങളുടെ സ്ഥാനം മാറുക. ഉദാ: was-saw
- എഴുതാൻ താമസം
- എഴുതുമ്പോൾ ചിഹ്നങ്ങൾ വിട്ടുപോകുക
- മോശം കയ്യക്ഷരം
- നമ്പറുകൾ തമ്മിൽ മാറിപ്പോകുക
- ലളിതമായ കണക്കുകൾ പോലും ചെയ്യാൻ പറ്റാതെ പോകുക
- ഉത്തരങ്ങൾ അറിയാമെങ്കിലും അത് ഉത്തരക്കടലാസിൽ എഴുതി ഫലിപ്പിക്കാന് കഴിയാതെ വരിക
- പെട്ടെന്ന് ശ്രദ്ധ പതറിപ്പോകുക
- കുറച്ചു സമയം അടങ്ങി ഒരിടത്തിരിക്കാന് കഴിയാതെ വരിക
- സാമൂഹികമായ കഴിവുകളിലുള്ള കുറവ്
- ആലോചിക്കാതെ എടുത്തുചാടി അബദ്ധങ്ങൾ കാണിക്കുക
- ദേഷ്യം
- ആവശ്യത്തിൽ അധികം സംസാരിക്കുക
- ക്ലാസ്സിൽ ഓടി നടക്കുക
- ക്ഷമയില്ലായ്മ
കുട്ടികൾക്ക് ഈ പ്രശ്നങ്ങള്‍ ഉണ്ടായത് എൻ്റെ തെറ്റാണോ, ഞാൻ ശരിയായി കുട്ടിയെ വളര്‍ത്താത്തതും പഠിപ്പിക്കാത്തതുമാണോ കാരണം? എന്നിങ്ങനെ നിരവധി തെറ്റിദ്ധാരണകള്‍ മൂലം കുട്ടികളുടെ മാതാപിതാക്കള്‍ വലിയ ടെൻഷൻ അനുഭവിക്കുന്നതായി കാണാറുണ്ട്.
കടപ്പാട്: പ്രിയ വര്‍ഗീസ് (M.Phil, MSP, RCI Licensed)
Courtesy:KeralaOnlineNews
