
സംസ്ഥാനത്തെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി വിട്ടുപോയ ഘടകകക്ഷികളുടെ സീറ്റുകൾ വീതം വെക്കുബോൾ ലീഗിന് ഉൾപ്പെടെ നൽകണമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് കെ. മുരളീധരൻ. അല്ലാതെ ലീഗിന് കൂടുതൽ സീറ്റു നൽകണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ലീഗിന് കൂടുതൽ സീറ്റുകൾ നൽകണമെന്ന പ്രസ്താവന കോൺഗ്രസിന് ഉള്ളിൽ തന്നെ എതിർപ്പിന് ഇടയാക്കിയിരുന്നു. തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും അതിന് താൻ ഉത്തരവാദിയല്ലെന്നും മുരളീധരൻ വ്യക്തമാക്കി.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി യു. ഡി. എഫ് അധികാരത്തിൽ എത്തും. ആ കാര്യത്തിൽ യാതൊരു സംശയവുമില്ല. താൻ വടകര വിട്ട് പ്രചാരണത്തിനില്ലെന്നും പാർട്ടി പറയുന്നതിന് അനുസരിച്ചു പ്രവർത്തിക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.നേതൃയോഗത്തിൽ പങ്കെടുക്കാതിരുന്നത് മണ്ഡലത്തിൽ നേരത്തെ ഏറ്റ പരിപാടികൾ ഉള്ളതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
