തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് നേതാക്കളുടെ സ്ഥാനാർത്ഥികൾ; എല്ലാവരുമായി ഒത്തു പോകാൻ കെ.പി.സി.സി പ്രസിഡണ്ട് തയ്യാറാകണം: പത്മജ വേണുഗോപാൽ

  • Post category:news
  • Reading time:1 min read
You are currently viewing തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് നേതാക്കളുടെ സ്ഥാനാർത്ഥികൾ;  എല്ലാവരുമായി ഒത്തു പോകാൻ കെ.പി.സി.സി പ്രസിഡണ്ട് തയ്യാറാകണം: പത്മജ വേണുഗോപാൽ

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നേതാക്കൾ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്നും ജനങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെന്നും പത്മജ വേണുഗോപാല്‍. നേതാക്കളെ മണിയടിച്ച് സീറ്റും സ്ഥാനമാനങ്ങളും നേടുന്നവരാണ് പാര്‍ട്ടിയിലെ പ്രശ്‌നക്കാരെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

നേതാക്കളെ മണിയടിച്ചാണ് പലരും മത്സരിക്കാനായി സീറ്റ് വാങ്ങിയത്. അനാവശ്യമായ സ്ഥാനമാനങ്ങള്‍ ഉള്ളവരെ ഒഴിവാക്കണം. ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നും എല്ലാവരുമായി ഒത്തു പോകാന്‍ കെ.പി.സി.സി പ്രസിഡന്റ് തയാറാകണമെന്നും പത്മജ പറയുന്നു.

0Shares