കിഫ്ബി വിവാദം: സി.എ.ജിക്കെതിരെ നവംബർ 25 ന് എൽ.ഡി.എഫിന്‍റെ പ്രതിഷേധം; സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ കൂട്ടായ്‌മകൾ

  • Post category:news
  • Reading time:1 min read
You are currently viewing കിഫ്ബി വിവാദം: സി.എ.ജിക്കെതിരെ നവംബർ 25 ന് എൽ.ഡി.എഫിന്‍റെ പ്രതിഷേധം; സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ കൂട്ടായ്‌മകൾ

കിഫ്ബി വിവാദത്തിൽ സി.എ.ജിക്കെതിരെ എൽ.ഡി.എഫ് സമരം പ്രഖ്യാപിച്ചു. നവംബർ 25 ന് പ്രതിഷേധം നടത്താനാണ് തീരുമാനം. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഇടതുമുന്നണി പ്രതിഷേധ കൂട്ടായ്‌മകൾ സംഘടിപ്പിക്കും. ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ സമരപാതയിലേക്ക് നീങ്ങിയ സർക്കാരും സി.പി.എമ്മും, സി.എ.ജി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആവർത്തിച്ചാണ് കിഎഫ്ബി വിവാദത്തിൽ പ്രതിരോധം തീർക്കുന്നത്.

സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട് കിഫ്ബി ഓഡിറ്റിൽ സി.എ.ജിക്കെതിരെ ധനമന്ത്രി തോമസ് ഐസക് ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തിയതോടെ ആയിരുന്നു വിവാദത്തുടക്കം. സർക്കാരിന് നൽകിയ റിപ്പോർട്ട് നിയമസഭയിലെത്തുന്നതിന് മുൻപ് പുറത്ത് വിട്ടാണ് ധനമന്ത്രി സി.എ.ജിയെ പ്രതിക്കൂട്ടിൽ നിർത്തിയത്.

കിഫ്ബി വായ്പ ഭരണഘടനാ വിരുദ്ധമെന്ന സി.എ.ജി കണ്ടെത്തൽ അട്ടിമറിയാണെന്നും, ബി.ജെ.പിയും കോൺഗ്രസും ഇതിനായി ഗൂഢാലോചന നടത്തിയെന്നും തോമസ് ഐസക് ആരോപിച്ചു.

0Shares