
കാസർകോട്: ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഐ. പി. എസ് ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്പള കിദുരിൽ അനധികൃതമായി സൂക്ഷിച്ച 500 കിലോയിലധികം വരുന്ന വൻ വെടിമരുന്ന് ശേഖരം പിടികൂടി.

സംഭവത്തിൽ അബൂബക്കർ സിദ്ദിഖ്ആരിക്കാടി (41 ) എന്നയാളെ അറസ്റ്റ് ചെയ്തു. റെയ്‌ഡിൽ കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ. കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. എസ്.ഐ മനോജ്, ഹീതേഷ്, ഗോകുല. എസ്, സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
