സ്ഥാനാർത്ഥിയെ നിർത്താതിരുന്നാൽ അത് തെറ്റായ സന്ദേശം നൽകും; രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു.ഡി.എഫ് തീരുമാനം; ലാൽ വർഗ്ഗീസ് കൽപകവാടി സ്ഥാനാർത്ഥി

  • Post category:news
  • Reading time:1 min read
You are currently viewing സ്ഥാനാർത്ഥിയെ നിർത്താതിരുന്നാൽ അത് തെറ്റായ സന്ദേശം നൽകും; രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു.ഡി.എഫ് തീരുമാനം; ലാൽ വർഗ്ഗീസ് കൽപകവാടി സ്ഥാനാർത്ഥി

രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. ലാൽ വർഗ്ഗീസ് കൽപകവാടി യു. ഡി .എഫ് സ്ഥാനാർത്ഥിയാകും. കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റാണ് ഇദ്ദേഹം. സ്ഥാനാർത്ഥിയെ നിർത്താതിരുന്നാൽ അത് തെറ്റായ സന്ദേശം നൽകുമെന്ന് യു.ഡി.എഫ് വിലയിരുത്തി. രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകുമെന്നും കണക്കുകൂട്ടുന്നു.

എം. പി വിരേന്ദ്രകുമാറിന്‍റെ മരണത്തെത്തുടർന്ന് ഒഴിവ് വന്ന സീറ്റിലേയ്ക്കാണ് തെരഞ്ഞെടുപ്പ്. 24 ന് വോട്ടെടുപ്പ് നടക്കും. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിയ്ക്ക് വിജയം ഉറപ്പാണ്. ഇടത് മുന്നണിയ്ക്കായി എൽ .ജെ. ഡി സ്ഥാനാർത്ഥിയാവും മത്സരിക്കുക.

0Shares