ലക്ഷദ്വീപിനെ കാശ്മീരാക്കരുത്; എസ്. കെ .എസ്. എസ്. എഫ് ബെദിരയിൽ പ്രതിഷേധ സംഗമം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ലക്ഷദ്വീപിനെ കാശ്മീരാക്കരുത്;  എസ്. കെ .എസ്. എസ്. എഫ് ബെദിരയിൽ പ്രതിഷേധ സംഗമം നടത്തി

ബെദിര/ കാസർകോട്: ലക്ഷദ്വീപിനെ കാശ്മീരാക്കരുത് എന്ന ആവശ്യവുമായി എസ്. കെ .എസ്. എസ്. എഫ് ബെദിരയിൽ പ്രതിഷേധ സംഗമം നടത്തി, ലക്ഷദ്വീപ് അഡ്മിനിസ്ട്രേട്രേറ്റരെ കേന്ദ്രസർക്കാർ തിരിച്ച് വിളിക്കണമെന്ന്‌ സംഗമം ആവിശ്യപ്പെട്ടു. ചടങ്ങ്എ സ്. ഇ. എ ജില്ലാ വൈസ് പ്രസിഡൻ്റ്അബ്ദുല്ല ചാല ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻ്റ് സാലി ബെദിര അധ്യക്ഷത വഹിച്ചു. ഫൈസൽ ഹുദവി ബെദിര സ്വാഗതം പറഞ്ഞു.

എസ്. കെ .എസ്. എസ്. എഫ് ജില്ലാ ഓർഗനൈസിംങ്ങ് സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, എസ്. വൈ. എസ് മേഖല സെക്രട്ടറി സി.ഐ എ സലാം, എസ്. വൈ. എസ് ശാഖ ജനറൽ സെക്രട്ടറി എൻ.എം സിദ്ധീഖ്, ശാഖ വൈസ് പ്രസിഡൻ്റ് റശീദ് ബെദിര, റാശീദ് ബി.എം. സി ,നജാഫ് ബെദിര, നിസാം ബെദിര, തുടങ്ങിയവർ സംബന്ധിച്ചു.

0Shares