
പാകിസ്ഥാൻ ആസ്ഥാനമായുള്ള കലാകാരനായ അബുസാർ മധുവിനെ ലാഹോർ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെയാണ് സംഭവം. മുടി നീട്ടി വളർത്തിയതിനാൽ തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ചാണ് അറസ്റ്റ് ചെയ്തത്. മധുവിന്‍റെ ബാഗും മറ്റു സാധനങ്ങളും പോലീസ് പരിശോധിച്ചു.

ഒരു രാത്രി മുഴുവൻ മധു പോലീസ് സ്റ്റേഷനിൽ ചിലവഴിച്ചു. അഴികൾക്കുള്ളിൽ കിടക്കുന്ന മധുവിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേര് അദ്ദേഹത്തിന് പിന്തുണ അറിയിച്ചു ട്വീറ്റ് ചെയ്തു.
