ലഹരിമുക്ത നവകേരള സൈക്കിൾ റാലി 25 ന് കാസർകോട് നിന്നും പുറപ്പെടും; സമാപനം തിരുവനന്തപുരത്ത്

  • Post category:local news
  • Reading time:1 min read
You are currently viewing ലഹരിമുക്ത നവകേരള സൈക്കിൾ റാലി 25 ന് കാസർകോട് നിന്നും പുറപ്പെടും; സമാപനം തിരുവനന്തപുരത്ത്

കാസർകോട്: കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്,പൊതു വിദ്യാഭ്യാസ വകുപ്പ്,കേരള എക്‌സൈസ് വകുപ്പ് ചേർന്ന് നടത്തുന്ന ലഹരിമുക്ത നവകേരള സൈക്കിൾ റാലി 25 ചൊവ്വാഴ്ച രാവിലെ കാസർകോട് നിന്നും പുറപ്പെടും.വിവിധ ജില്ലകളിൽ സ്വീകരണം ഏറ്റുവാങ്ങി ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ രാവിലെ10 ന് തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. എൻ എ നെല്ലിക്കുന്ന് എം. എൽ. എ അധ്യക്ഷത വഹിക്കും.

ഗൃഹ സന്ദർശന ബോധവൽക്കരണം ഉദ്ഘാടനം സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് കാസർകോട് അസോസിയേഷൻ പ്രസിഡന്റ് അഡ്വ:സി.എച്ച്. കുഞ്ഞമ്പു എം എൽ എ നിർവ്വഹിക്കും. .എ. കെ. എം അഷ്‌റഫ് എം. എൽ. എ ലഹരി മുക്ത സന്ദേശം നൽകും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുക്കും.സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ മുഖ്യ പ്രഭാഷണം നടത്തും.

എക്സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ഡി. ബാലചന്ദ്രൻ ,ഡി. ഡി. ഇ പുഷ്പ കെ. വി,ഡി. ഇ. ഒ നന്ദികേശൻ എൻ,അഗസ്റ്റിൻ ബെർണാഡ്,യതീഷ് കുമാർ റൈ,ദിനേശാ വി,ആശാലത തുടങ്ങിയവർ സംസാരിക്കും.സംസ്ഥാന കമ്മീഷണർ ബാലചന്ദ്രൻ പാറച്ചൊട്ടിൽ സ്വാഗതവും ജില്ലാ സെക്രട്ടറി ഭാർഗവി കുട്ടി നന്ദിയും പറയും .ഉദ്ഘാടനം കഴിഞ്ഞ് എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി രഘുനാഥ് ക്ലാസ് എടുക്കും.തിരുവനന്തപുരം സമാപന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

0Shares