
ലോക്ക് ഡൌണ്‍ നിലവില്‍ വന്നതോടെ സ്വന്തം നാട്ടിലേക്ക് തിരികെയെത്തിയ തൊഴിലാളികളുടെ നേര്‍ക്കുള്ള ഉത്തര്‍പ്രദേശ് അധികൃതരുടെ നടപടി വിവാദമാകുന്നു. തൊഴിലാളികളെ കൂട്ടത്തോടെ റോഡിലിരുത്തി അവരുടെ നേര്‍ക്ക് ബ്ലീച്ച് സ്‌പ്രെ ചെയ്യുകയായിരുന്നു അധികൃതര്‍.

എല്ലാവരുടെ കണ്ണ് മൂടാനും നിങ്ങളുടെ കുട്ടികളുടെ കണ്ണുകള്‍ പൊത്താനും ആവശ്യപ്പെട്ടു. പിന്നാലെ ഇവര്‍ക്ക് മേലെ ഫയര്‍ഫോഴ്‌സ് വെള്ളം പമ്പ് ചെയ്യുന്നതുപോലെ ബ്ലീച്ച് പമ്പ് ചെയ്യുകയായിരുന്നു. പലരും റോഡിലിരുന്ന് കരഞ്ഞു. 21 ദിവസം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രാജ്യത്ത് ആയിരക്കണക്കിന് വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസിന് തലവേദനയായിരുന്നു.
പലര്‍ക്കും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാകുന്നില്ല. സ്വന്തം നാടുകളിലേക്ക് പോകാന്‍ കൂട്ടത്തോടെ തൊഴിലാളികള്‍ പ്രത്യേക വാഹനത്തില്‍ എത്തുന്നത് ആശങ്ക ഉണ്ടാക്കുന്നു. ഇതിനിടയിലാണ് ഉത്തര്‍പ്രദേശിലേക്ക് മടങ്ങവെ അന്യസംസ്ഥാന തൊഴിലാളികളുടെ ദേഹത്ത് ബ്ലീച്ച് സ്‌പ്രെ അടിച്ചത്. പ്രത്യേക ബസിലാണ് ഇവരെ പറഞ്ഞയച്ചത്.
