സംഘടനാ കരുത്തുകാട്ടി കുറ്റിക്കോൽ ലോക്കൽ സമ്മേളനം; മോദി സർക്കാർ രാജ്യത്തെ വിറ്റുതുലയ്ക്കുന്ന തിരക്കിലാണ്: കെ.വി കുഞ്ഞിരാമൻ

  • Post category:local news
  • Reading time:1 min read
You are currently viewing സംഘടനാ കരുത്തുകാട്ടി കുറ്റിക്കോൽ ലോക്കൽ സമ്മേളനം; മോദി സർക്കാർ രാജ്യത്തെ വിറ്റുതുലയ്ക്കുന്ന തിരക്കിലാണ്: കെ.വി കുഞ്ഞിരാമൻ

കുറ്റിക്കോൽ / കാസർകോട്: ഇന്ത്യയെ ബ്രിട്ടന് എഴുതിക്കൊടുത്ത് ചരിത്രപരമായ തെറ്റ് തിരുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞാൽ അത്ഭുതപ്പെടാനില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി.കുഞ്ഞിരാമൻ. കുറ്റിക്കോൽ ലോക്കൽ സമ്മളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കോർപറേറ്റുകൾക്ക് വിറ്റുതുലയ്ക്കുയാണ്. വിമാന താവളങ്ങൾ ഓരോന്നായി വിറ്റു കൊണ്ടിരിക്കുയാണ്. പെട്രോളിൻ്റെയും ഡീസലിൻ്റെയും വില ദിവസേന കുത്തനെ കൂട്ടുന്നു.മോദി സർക്കാർ രാജ്യത്തെ കൊള്ളയടിക്കാൻ അവസരമൊരുക്കുന്ന തിരക്കിലാണെന്നും കെ.വി.കുഞ്ഞിരാമൻ പറഞ്ഞു.

തൊഴിൽ കൊടുക്കുമെന്ന് പറഞ്ഞെങ്കിലും കേന്ദ്രസർക്കാർ വാക്ക് പാലിച്ചില്ല. സംസ്ഥാനങ്ങൾക്ക് കൊടുക്കേണ്ട നികുതിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നില്ല. പൗരത്വ ഭേദഗതി നിയമം കർക്കശമാക്കുന്നു. ഇടതുപക്ഷത്തെ തകർക്കാനും മതദ്രുവീകരണ മർദ്ദനമുറകൾ രാജ്യത്ത് നടപ്പിലാക്കി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് രാജ്യത്തെ സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും കെ.വി പറഞ്ഞു. കൊവിഡ് മഹാമാരിയിൽ മുതലാളിത്ത രാജ്യങ്ങൾ പകച്ചു നിൽക്കുമ്പോൾ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ മികച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ച് മാതൃകയാവുകയും ചെയ്തു. കേരളത്തിലെ ഇടത് സർക്കാരും കൊവിഡിനെ പിടിച്ചുകെട്ടി ലോകശ്രദ്ധ്ര നേടിയെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം കൺവീനർ ബി.ചാത്തുകുട്ടി അധ്യനായി. എൻ.നിവേദ് രക്തസാക്ഷി പ്രമേയവും കെ.ടി രാഗിണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി ടി.ബാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി.ഗോപിനാഥൻ സ്വാഗതം പറഞ്ഞു. കെ.എൻ. കുഞ്ഞിരാമൻ നമ്പ്യാർ നഗറിൽ എ.മാധവൻ കളക്കര പതാക ഉയർത്തി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്.

0Shares