‘കുറി’ സിനിമയ്ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്; നേരിട്ട് ടിക്കറ്റ് എടുത്താൽ 50% കിഴിവ്

  • Post category:entertainment
  • Reading time:1 min read
You are currently viewing ‘കുറി’ സിനിമയ്ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ്; നേരിട്ട് ടിക്കറ്റ് എടുത്താൽ 50% കിഴിവ്

വരാനിരിക്കുന്ന ചിത്രമായ ‘കുറി’യുടെ ആദ്യ ആഴ്ചയിൽ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് നിർമ്മാതാവ് സിയാദ് കോക്കർ. റിലീസ് ദിവസം മുതൽ ഒരാഴ്ചത്തേക്ക് മൾട്ടിപ്ലക്സുകൾ ഒഴികെയുള്ള തിയേറ്ററുകളിൽ മൂന്നിൽ കൂടുതൽ പേർക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്താൽ 50% കിഴിവ് ലഭിക്കും. ‘കുറി’ എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഒരു തിയേറ്ററില്‍ ഫുള്‍ ഹൗസില്‍ വരുന്ന കളക്ഷന്റെ 50 ശതമാനമാണ് കൗണ്ട് ചെയ്യുന്നത്.. കുറി തീയേറ്ററുകളിൽ സാമ്പത്തികമായി വിജയിച്ചാൽ, ആദ്യ ആഴ്ചയിൽ താൻ അനുഭവിക്കുന്ന നഷ്ടത്തിന്‍റെ 50 ശതമാനം സിനിമാ വ്യവസായത്തിനായി ത്യജിക്കുമെന്നും സിയാദ് കോക്കർ കൂട്ടിച്ചേർത്തു.

0Shares