കേരളാ രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ്; എതിര്‍ക്കുന്നവര്‍ക്ക് ഭയം: കെ.പി.എ മജീദ്

  • Post category:news
  • Reading time:1 min read
You are currently viewing കേരളാ രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ്; എതിര്‍ക്കുന്നവര്‍ക്ക് ഭയം: കെ.പി.എ മജീദ്

മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ എതിര്‍ക്കുന്നതു ഭയം കൊണ്ടെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നിലനില്‍പ്പിനെ ബാധിക്കുമെന്നു കരുതുന്നവരാണ് എതിര്‍ക്കുന്നത്. വ്യക്തികളുടെ സ്ഥാനമാനങ്ങളെക്കാള്‍ യു.ഡി.എഫിന്‍റെയും ലീഗിന്‍റെയും നേട്ടമാണു പ്രധാനം.

ഇനിയും യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. യു.ഡി.എഫിനെ നയിക്കുകയാണു കുഞ്ഞാലിക്കുട്ടിയുടെ ചുമതല. സ്ഥാനാര്‍ത്ഥി നിര്‍ണയവും സീറ്റ് വിഭജനവും തെരഞ്ഞെടുപ്പു സമയത്താകും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിന്‍റെ ഭാഗമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവയ്ക്കാനാണു നേതൃത്വത്തിന്‍റെ തീരുമാനം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കും.

0Shares