അടിച്ച ബ്രാന്‍ഡ് ഏതാണ് ചേട്ടാ?? ; വൈറല്‍ ഡാന്‍സിനെക്കുറിച്ച്‌ കുഞ്ചാക്കോ ബോബന്‍ പറയുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing അടിച്ച ബ്രാന്‍ഡ് ഏതാണ് ചേട്ടാ?? ;  വൈറല്‍ ഡാന്‍സിനെക്കുറിച്ച്‌  കുഞ്ചാക്കോ ബോബന്‍ പറയുന്നു

കുഞ്ചാക്കോ ബോബന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം തിയേറ്ററിലെത്തുന്നത് ആഗസ്റ്റ് 11-നാണ്. ചിത്രത്തിലെ ദേവദൂതര്‍ എന്ന ഗാനരംഗം പുറത്തിറങ്ങിയതോടെ ഏറെ പ്രതീക്ഷയിലാണ് ആരാധകരിപ്പോൾ.

ചാക്കോച്ചന്‍റെ കിടിലന്‍ ഡാന്‍സ് തന്നെയാണ് ഇതിനു കാരണം. യുട്യൂബില്‍ 1 മില്യണലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. എന്നാല്‍ ഈ ​ഗാനത്തിലെ തന്‍റെ കോപ്രായം കണ്ട് അടിച്ച ബ്രാന്‍ഡ് ഏതാണെന്നാണ് പല ചേട്ടന്മാരും ചോദിച്ചത് എന്നാണ് താരം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ ഇത്രയും പവര്‍ കിട്ടില്ലല്ലോ എന്നായിരുന്നു അവരുടെ സംശയമെന്നും ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ മീറ്റ് ദ പ്രസിൽ കുഞ്ചാക്കോ പറഞ്ഞു.

സ്റ്റേജില്‍ ‘ദേവദൂതര്‍’ പാടുമ്പോള്‍ പുറത്തെ എന്‍റെ കോപ്രായം സെറ്റിലെ ആയിരത്തോളം വരുന്ന നാട്ടുകാരോട് ക്ഷമ ചോദിച്ചായിരുന്നു. കൊറിയോഗ്രഫറില്ലാതെ താളബോധമില്ലാതെ ചുവടുവച്ച അനുഭവം വേറിട്ടതായിരുന്നു. വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.- കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

തന്നെ തേടിയെത്തിയ ആന്‍‌ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേണ്ടെന്ന് വച്ചതിന്‍റെ പ്രായശ്ചിത്തമാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്നും താരം കൂട്ടിച്ചേര്‍ത്തു. താന്‍ അങ്ങോട്ട് പോയി രതീഷിന്‍റെ കാലുപിടിച്ചാണ് ഈ ചിത്രത്തില്‍ അഭിനയിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

0Shares