
കോഴിക്കോട് : പ്രമുഖ പണ്ഡിതനും ആത്മീയ നേതൃത്വവും ജാമിയ സഅദിയ്യ പ്രസിഡന്റുമായ കെ. എസ്ആറ്റക്കോയ തങ്ങൾ കുമ്പോലിനെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രെസിഡന്റായി തെരഞ്ഞെടുത്തു. കോഴിക്കോട് സമസ്ത സെന്ററിൽ ചേർന്ന കേന്ദ്ര മുശാവറയാണ്
കുമ്പോൽ തങ്ങളെ ഉപാധ്യക്ഷനായി തെരെഞ്ഞെടുത്തത്.

പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജനറൽ സെക്രട്ടറി കാന്തപുരം എ. പി അബുബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. വിട പറഞ്ഞ വൈസ് പ്രസിഡന്റ് ഷിറിയ എം. അലിക്കുഞ്ഞി മുസ്‌ലിയാരുടെ ഒഴിവിലേക്കാണ് കുമ്പോൽ തങ്ങളെ നിശ്ചയിച്ചത്.

