കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; കാർമികത്വം വഹിച്ച് കൂടെനിന്ന സി.പി.എം നേതാക്കള്‍ കുടുങ്ങുമോ.? പോക്സോ കേസെടുത്ത് മധ്യപ്രദേശ് പോലീസ്; കൂടുതൽ അറിയാം..

  • Post category:news
  • Reading time:2 mins read
You are currently viewing കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; കാർമികത്വം വഹിച്ച് കൂടെനിന്ന സി.പി.എം നേതാക്കള്‍ കുടുങ്ങുമോ.? പോക്സോ കേസെടുത്ത് മധ്യപ്രദേശ് പോലീസ്; കൂടുതൽ അറിയാം..

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം വിവാദത്തിൽ. കേരളത്തിൽ എത്തി ഇടത് നേതാക്കളുടെ സാനിധ്യത്തിൽ നടന്ന വിവാഹം ശൈശവ വിവാഹമായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം. ഈ സംഭവത്തിൽ ഇപ്പോൾ ഭർത്താവിനെതിരെ പോക്സോ കേസെടുത്തിരിക്കുകയാണ് മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ നിർദേശത്തെ തുടർന്നാണ്. കുംഭമേള വൈറൽ താരത്തിന് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ല എന്ന കണ്ടത്തലിനെ തുടർന്നാണ് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ നിർദേശം.

വിവാഹ സമയത്ത് യുവതിയുടെ ഭർത്താവ് പോലീസിന് മുന്നിൽ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി. ഈ സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിരുന്നു. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ അന്വേഷണത്തിൽ പെൺകുട്ടിയ്ക്ക് വിവാഹ സമയത്ത് 16 വയസ് മാത്രമായിരുന്നു പ്രായം. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ 2009 ഡിസംബർ 30 ആണ് ജനനത്തീയതി. ഇത് പ്രകാരം വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി.​ 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു.

സംഭവം കേന്ദ്രം ഗൗരവത്തിൽ എടുത്തതോടെ വെട്ടിലായത് കേരളത്തിലെ ഇടത് നേതാക്കളാണ്. വിവാഹത്തിന് കാർമികത്വം വഹിച്ച സിപിഎം നേതാക്കള്‍, ഇതാണ് റിയൽ കേരള സ്റ്റോറി എന്ന് തലക്കെട്ടോടെ ഈ വിവാഹത്തിന് വലിയ പ്രാധാന്യം നൽകിരുന്നു. സർക്കാറിന്‍റെയും സി.പി.എമ്മിൻ്റെയും പേരിൽ ആശംസകൾ നേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ,​ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി,​ എ.എ റഹീം എം പി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്തെ സിനിമാ ലോക്കേഷനിൽ നിന്ന് വൈറൽ താരത്തെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പിതാവ് ശ്രമിച്ചതോടെയാണ് തമ്പാനൂർ പോലീസ് വിഷയത്തിൽ ഇടപെടുന്നത്. പെൺകുട്ടി പോലീസ് സഹായം തേടുകയായിരുന്നു. അന്ന് പോലീസിന് പിതാവ് നൽകിയ ജനന സർട്ടിഫിക്കറ്റും ആധാറും പ്രകാരം ജനനം 2008, ജനുവരി 1നാണ്. രേഖകൾ പ്രകാരം പ്രായപൂർത്തിയായതിനാലും ആരും തർക്കം ഉന്നയിക്കാതിരുന്നതിനാലും വിവാഹം നടന്നു. പിന്നീട് എങ്ങനെ കാര്യങ്ങൾ മാറി മറിഞ്ഞു എന്നതിൽ വ്യക്തതയില്ല.

0Shares