
ബോവിക്കാനം/ കാസര്‍കോട്: കുടുംബശ്രീ മിഷൻ പെൺമരം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തിൽ നട്ടു പിടിപ്പിക്കാൻ ജൈവ ബാഗിൽ വിത്ത് മുളപ്പിക്കുന്ന സംരഭം മുളിയാർആലിങ്കാലിൽ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതിഅധ്യക്ഷ അനീസമൻസൂർമല്ലത്ത് ഉദ്ഘാടനം ചെയ്തു.

പ്ലാസ്റ്റിക്ക് ഗ്രോബാഗ് പൂർണ്ണമായും ഒഴിവാക്കുന്നതിന് കവുങ്ങിൻ പാള, ഉപയോഗശൂന്യമായ ജീൻസ് പാൻ്റ് തുടങ്ങിയവയാണ് ഇതിനായി ഉപയോഗിക്കുന്നത്. സി.ഡി.എസ്.അംഗം ഉഷാ ഗോപാലൻ അധ്യക്ഷത വഹിച്ചു. സംരഭത്തിന് നേതൃത്വം നൽകുന്ന അനശ്വര, പാർവ്വതി, കുടുംബശ്രീ ഭാരവാഹികളായ ശൈല,പുഷ്പലത രാഘവൻ, ഭാരവാഹി കളായ ശ്രീദേവി, പ്രിയ, ബേബി, സരസ, ഭവാനി എന്നിവര്‍ സംബന്ധിച്ചു.
