
കാസർകോട്: സ്ത്രീപക്ഷ നവകേരളം എന്ന മുദ്രാവാക്യവുമായി സ്ത്രീധനത്തിനെതിരെയും, സ്ത്രീപീഠനത്തിനെതിരെയും, ലിംഗസമത്വത്തിനും വേണ്ടി കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാജാഥ ആറാംദിവസം പിന്നിടുന്നു. മാർച്ച് 8 ന് വനിതാദിനത്തിലാണ് കലാജാഥ ആരംഭിച്ചത്.

ജില്ലയിലെ മുഴുവൻ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ജാഥ പ്രയാണം നടത്തും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അവതരിപ്പിച്ച സംഗീതശില്പങ്ങളും നാടകവും നിറഞ്ഞ സദസ് കൈയടിയോടെയാണ് സ്വീകരിച്ചത്. കുടുംബശ്രീ ജില്ലാമിഷൻ അസി. കോഡിനേറ്റർ പ്രകാശൻ പാലായി മാനേജറും നിഷാ മാത്യു ജാഥാ ക്യാപ്റ്റനുമാണ്.


