വീടുകളിലേക്ക് ഇനി ‘കുടുംബമിത്ര’

  • Post category:local news
  • Reading time:1 min read
You are currently viewing വീടുകളിലേക്ക് ഇനി ‘കുടുംബമിത്ര’

കാസര്‍കോട്: കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍കോടിന്‍റെ നേതൃത്വത്തില്‍ അജാനൂര്‍ പഞ്ചായത്തിലെ മൂലക്കണ്ടം കോളനിയില്‍ 23 കുടുംബശ്രീ അംഗങ്ങള്‍ക്ക് എറൈസ് ഹൗസ് മേഡ് മേഖലയില്‍ പരിശീലനം നല്‍കുകയും കുടുംബ മിത്ര എന്ന പേരില്‍ ഹൗസ് മേഡ് സര്‍വീസ് ആരംഭിക്കുകയും ചെയ്തു. കുടുംബശ്രീ വഴി സംസ്ഥാനസര്‍ക്കാര്‍ നല്‍കിവരുന്ന പത്തിന പരിശീലന പരിപാടിയായ എ.ആര്‍.ഐ.എസ്.ഇന്‍റെ ഭാഗമായാണ് 5 ദിവസം നീണ്ടുനിന്ന ഹൗസ് മെയിഡ് പരിശീലനം നല്‍കിയത്.

കുടുംബശ്രീ അംഗങ്ങള്‍ക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിശീലന സമാപന പരിപാടിയുടെയും ‘ കുടുംബമിത്ര ‘ എന്ന ഹൗസ് മേഡ് സേവനത്തിന്‍റെയും ഉദ്ഘാടനം അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി. ഹരിദാസന്‍റെ അധ്യക്ഷതയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി. ടി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പരിശീലനം പൂര്‍ത്തീകരിച്ച് വര്‍ക്ക് സര്‍ട്ടിഫിക്കറ്റും യൂണിഫോം വിതരണവും നടത്തി.

അജാനൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി. ശോഭ സമാപന പരിപാടിക്ക് സ്വാഗതം പറയുകയും ജില്ലാ പ്രോഗ്രാം മാനേജര്‍ ടി. പി ഹരിപ്രസാദ്, ജോബ് കഫേ ഡയറക്ടര്‍ രാജേഷ് എ. വി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ വൈശാഖ്, സി.ഡി.എസ് മെമ്പര്‍ സിന്ധു കെ.വി, എ.ഡി.എസ് അംഗം പത്മിനി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ ജ്യോതിഷ് നന്ദി പറഞ്ഞു. മികച്ച പരിശീലനം ലഭിച്ച ഹൗസ് മേഡ് സെര്‍വെന്റ് മാരുടെ സേവനം ജില്ലയില്‍ മുഴുവന്‍ ലഭ്യമാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്‍റെ ഭാഗത്തുനിന്നും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

0Shares