കെ.ടി ജലീലിന്‍റെ രാജി ധാർമികതയുടെ പേരിലല്ല, മറ്റൊരു മാർഗവുമില്ലാതെ വന്നപ്പോള്‍: രമേശ്‌ ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing കെ.ടി ജലീലിന്‍റെ രാജി ധാർമികതയുടെ പേരിലല്ല, മറ്റൊരു മാർഗവുമില്ലാതെ വന്നപ്പോള്‍: രമേശ്‌ ചെന്നിത്തല

മറ്റൊരു മാർഗവുമില്ലാതെ വന്നപ്പോഴാണ് കെ.ടി ജലീൽ രാജിവച്ചതെന്നും ധാർമികതയുടെ പേരിലല്ല രാജിയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധാർമികത പ്രസംഗിക്കാൻ സി.പി.എമ്മിന് ഒരു അധികാരവുമില്ല. ബന്ധുക്കളെ നിയമിക്കരുതെന്ന് നിയമമില്ലെന്നാണ് മന്ത്രി. എ.കെ ബാലൻ പറഞ്ഞത്.

അന്നില്ലാത്ത ധാർമികത ഇപ്പോൾ പറയുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ധാർമിക ഉണ്ടായിരുന്നെങ്കിൽ ലോകായുക്ത വിധി വന്നതിനു പിന്നാലെ ജലീൽ രാജിവയ്ക്കേണ്ടിയിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.

0Shares