കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം; അവിസ്മരണീയ സൗഹൃദ സംഗമം സംഘടിപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം; അവിസ്മരണീയ സൗഹൃദ സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് / കാസർകോട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) 32-മത് സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വർഗ്ഗ- ബഹുജന- ട്രേഡ് യൂണിയൻ- സർവ്വീസ് സംഘടനകളുടെ അവിസ്മരണീയ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം എന്ന മുദ്രാവാക്യവുമായാണ് കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം 2023 ഫെബ്രുവരി 18 മുതൽ 21 വരെ കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്നത്.

ബുധനാഴ്ച കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ നടന്ന സൗഹൃദസംഗമം സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം കെ.പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് എ.ആർ വിജയകുമാർ അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി കെ.രാഘവൻ, സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.എം മീനാകുമാരി വിവിധ സംഘടനാ ഭാരവാഹികളായ യു.തമ്പാൻ നായർ, പി.സി സുബൈദ, ഷാലു മാത്യൂ, വി.വി രമേശൻ, ടി.പി ഉഷ, വിപിൻ രാജ് പായം, രാഘവൻ കുണിയേരി, ശരത് കെ, എ.മാധവൻ, കെ.അരവിന്ദൻ , എ.ചന്ദ്രൻ, വേണുഗോപാൽ, എം.പി സുധീപ്, വി.ജനാർദ്ദനൻ, ആസിഫ് ഇക്ബാൽ, എം.വി രാഘവൻ, ബി.രാധാകൃഷ്ണൻ, വിനോദ് കുമാർ, സന്തോഷ്, വിശ്വനാഥൻ, പ്രവിഷ പ്രമോദ്, പവിത്രൻ പി.വി, രാജീവൻ ഉദിനൂർ, നിമ്മി, കെ.വി കൃഷ്ണൻ, കോമൻ കല്ലിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി പി.ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. കെ.എസ്.ടി.എ ജില്ലാ- സംസ്ഥാന ഭാരവാഹികളും വർഗ്ഗ- ബഹുജന- ട്രേഡ് യൂണിയൻ- സർവ്വീസ് സംഘടനാ ഭാരവാഹികളും മറ്റ് പ്രവർത്തകരും സംബന്ധിച്ചു. ടി.പ്രകാശൻ നന്ദി പറഞ്ഞു.

0Shares